യുഎഇ എക്‌സ്‌ചേഞ്ച് ഉടമ ബിആര്‍ ഷെട്ടി ഖത്തര്‍ സാമ്പത്തിക മേഖലയെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നുവെന്ന്

br shetty took loan from indian banks

ദോഹ: യുഎഇക്കു വേണ്ടി ഖത്തര്‍ റിയാലിനെ തകര്‍ക്കാന്‍ പ്രമുഖ വ്യവസായി ബി ആര്‍ ഷെട്ടി പ്രവര്‍ത്തിച്ചിരുന്നതായി ആരോപണം. പ്രാദേശിയ അറബി പത്രമായ അല്‍ശര്‍ഖ് ആണ് വിവാദ ഇന്ത്യന്‍ വ്യവസായിയെ കുറിച്ച് പുതിയ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

ഖത്തറിലെ പ്രമുഖ സാമ്പത്തിക നിരീക്ഷകനായ ഖാലിദ് അല്‍ ഖത്തരിയാണ് ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണം നടത്തിയത്. ഖത്തര്‍ റിയാലിനെതിരെ സാമ്പത്തിക യുദ്ധം നടത്തുക എന്നതായിരുന്നു ബി ആര്‍ ഷെട്ടിയെ അബൂദബി കിരീടാവകാശി ഏല്‍പിച്ച ദൗത്യമെന്ന് അല്‍ ഖത്തരി ആരോപിച്ചു.

ഉപരോധ വേളയില്‍ അബൂദബിയുടെ നേതൃത്വത്തില്‍ വ്യാജ ഖത്തര്‍ കറന്‍സി നിര്‍മാണം, ഖത്തരി റിയാലിന്റെ അന്താരഷ്ട്ര തലത്തിലെ വിലയിടിക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങള്‍ എന്നിവ ഏല്‍പ്പിച്ചത് ബി ആര്‍ ഷെട്ടിയെ ആയുരുന്നു എന്നതിന് തെളിവുകള്‍ ഉണ്ടെന്ന് അല്‍ ഖത്തരി അവകാശപ്പെട്ടു.

യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 10 ബില്യണ്‍ ദിര്‍ഹത്തിന്റെ സാമ്പത്തിക തിരിമറി നടത്തിയെന്നാരോപിക്കപ്പെടുന്ന ബി ആര്‍ ഷെട്ടി നാട്ടിലേക്കു മുങ്ങിയിരിക്കുകയാണ്. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എംസി ഹോസ്പിറ്റല്‍ ശൃംഖലയുടെ ആസ്തികള്‍ പെരുപ്പിച്ച് കാട്ടിയാണ് ബാങ്കുകളില്‍ നിന്ന് പണംതട്ടിയത്. അബൂദബിയുടെ കോടാലിക്കൈയായി പ്രവര്‍ത്തിച്ചിരുന്ന ഷെട്ടി പാലുകൊടുത്ത കൈക്ക് കടിച്ച് മുങ്ങിയിരിക്കുയാണെന്നാണ് പ്രാദേശിക പത്രത്തില്‍ വന്ന റിപോര്‍ട്ടില്‍ പറയുന്നത്.

BR Shetty allegedly worked fro UAE against Qatar