Saturday, June 19, 2021
Home Uncategorized ബുര്‍ജ് ഖലീഫയുടെ നിര്‍മാണ കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ചു

ബുര്‍ജ് ഖലീഫയുടെ നിര്‍മാണ കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ചു

ദുബൈ: ബുര്‍ജ് ഖലീഫ നിര്‍മാതാക്കളായ യു.എ.ഇയുടെ അറബ് ടെക് നിര്‍മാണ കമ്പനിയെ സാമ്പത്തിക പ്രതിസന്ധി മൂലം പാപ്പരായി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. അബുദാബി കോടതിയില്‍ ഇക്കാര്യത്തില്‍ അനുവാദം ആവശ്യപ്പെട്ടു കൊണ്ട് കമ്പനി അധികൃതര്‍ അപേക്ഷ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എ.ഇയിലെ നിരവധി ലോക പ്രശസ്ത കെട്ടിടങ്ങളുടെ നിര്‍മാതാക്കളാണ് അറബ് ടെക്. 2005-ലാണ് അറബ് ടെക് ദുബൈ ഫൈനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നത്. അല്‍ ജസീറ ഓണ്‍ലൈന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം അറബ് ടെക് ഈ വര്‍ഷം സെപ്റ്റംബറില്‍ സമര്‍പ്പിക്കാനിരുന്ന ലിക്വിഡേഷന്‍ അപേക്ഷ ഇതോടെ റദ്ദ് ചെയ്യപെടുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

പാപ്പരായി പ്രഖ്യാപിച്ചാല്‍ അല്ലാതെ നടപ്പു വ്യവസ്ഥയില്‍ കമ്പനിയുടെ മുന്നോട്ട് പോക്കിനെ സഹായിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കമ്പനിയിലെ ഓഹരി പങ്കാളികളുടെ യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നു കേട്ടത്. നടപ്പ് വര്‍ഷം ആദ്യപാദത്തില്‍ മാത്രം 794 മില്യണ്‍ ദിര്‍ഹംസിന്റെ നഷ്ടമാണ് അറബ് ടെക്കിന് നേരിടേണ്ടി വന്നത്.

Most Popular