ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ തിരിച്ചുവരവ്; പാസിനായി ഇന്ന് മുതല്‍ അപേക്ഷിക്കാം

keralites return from other states

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാരണം ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് തിരിച്ചുവരാന്‍ പാസുകള്‍ക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണനാ ക്രമത്തിലായിരിക്കും പാസുകള്‍ അനുവദിക്കുക. വരുന്നവരെ സ്വീകരിക്കാന്‍ സംസ്ഥാന അതിര്‍ത്തികളില്‍ ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചു. മടങ്ങേണ്ടുന്ന ജില്ലയിലെ കലക്ടര്‍മാര്‍ക്കാണ് പാസിനായി അപേക്ഷ നല്‍കേണ്ടത്.

covid19jagratha.kerala.nic.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന ഇന്ന് വൈകീട്ട് 5 മുതല്‍ അപേക്ഷിക്കാം. ഗര്‍ഭിണികള്‍, രോഗികള്‍, കുടുംബവുമായി അകന്നു നില്‍ക്കുന്നവര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ മുന്‍ഗണനാ ക്രമത്തിലായിരിക്കും ആളുകളെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുക. വിവരങ്ങള്‍ പരിശോധിച്ച ശേഷം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കോ, ഇ- മെയിലിലേക്കോ ക്യുആര്‍ കോഡ് സഹിതമുളള യാത്ര പാസ് കലക്ടര്‍മാര്‍ നല്‍കും. ഇതിന് ശേഷമാണ് യാത്ര ആരംഭിക്കേണ്ടത്. നിര്‍ദിഷ്ട ചെക്ക് പോസ്റ്റുകള്‍ വഴി പരമാവധി 500 പേരെയേ ഒരു ദിവസം പ്രവേശിപ്പിക്കുകയുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവരുടെ യാത്രാ മാര്‍ഗം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. സ്വന്തം ഉത്തരവാദിത്വത്തില്‍ കൂട്ടമായി ബസ് പിടിച്ചോ സ്വകാര്യ വാഹനങ്ങളിലോ എത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ വിദൂര സംസ്ഥനങ്ങളിലുള്ളവര്‍ക്ക് ഇത് പ്രായോഗികമല്ല. ഇവര്‍ക്കായി ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം.

Malayalees who were stranded in other states due to lockdown can apply for passes from today.