Tuesday, June 15, 2021
Home Uncategorized കെയര്‍ എന്‍ ക്യൂര്‍: ലോഗോ ലോഞ്ചിങ്ങ്

കെയര്‍ എന്‍ ക്യൂര്‍: ലോഗോ ലോഞ്ചിങ്ങ്

ദോഹ: രണ്ടു പതിറ്റാണ്ട് പിന്നിട്ട കെയര്‍ എന്‍ ക്യൂര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് പുതിയ രൂപത്തിലും ഭാവത്തിലും. 21ആം വാര്‍ഷികത്തോടാനുബന്ധിച്ച് കമ്പനിയുടെ പുതിയ ലോഗോ ഇന്ത്യന്‍ അംബാസഡര്‍ ഹിസ് എക്‌സലെന്‍സി ഡോ. ദീപക് മിത്തല്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ എംബസിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ടി ആഞ്ജലിന്‍ പ്രേമലത(കൗണ്‍സിലര്‍, പൊളിറ്റിക്കല്‍ ആന്‍ഡ് കോമേഴ്സ്), ഇ.പി അബ്ദുറഹ്മാന്‍ (ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ കെയര്‍ എന്‍ ക്യൂര്‍), ഉസാമ പയനാട്ട്(ഡയറക്ടര്‍), മുഹ്‌സിന്‍ മരക്കാര്‍ (ജനറല്‍ മാനേജര്‍) എന്നിവര്‍ സന്നിഹിതരായി. 2000 ല്‍ ദോഹ സൂക് ഫാലഹ് ല്‍ കൊച്ചു ഫര്‍മസിയില്‍ തുടങ്ങിയ കെയര്‍ എന്‍ ക്യൂര്‍ ഇന്ന് 42 റിറ്റൈല്‍ ഫര്‍മസികളും മരുന്ന്, കോസ്‌മെറ്റിക്‌സ്, ബേബി പ്രോഡക്ടസ്,എഫ് എം സി ജി, മെഡിക്കല്‍ എക്യുപ്‌മെന്റ് മേഖലയില്‍ ട്രേഡിങ് ഡിവിഷനുകളുമായി ഖത്തറില്‍ ഒന്നാം നിരയിലാണ്. ഓട്ടോമൊബൈല്‍ (ഹൈഡ്രോ കെയര്‍),ഫയര്‍ ഡീറ്റെക്ഷന്‍ ഇ എല്‍ വി സിസ്റ്റംസ് &എഞ്ചിനീയറിംഗ് (കെയര്‍ കോം), സി സി ടി വി സിസ്റ്റംസ്( അല്‍ ഖിമ്മ സെക്യൂരിറ്റി സിറ്റംസ് ), ടെലികോം മേഖലകളില്‍ (അല്‍ഗാലിയ കമ്പ്യൂട്ടര്‍ സിസ്റ്റംസ് ) എന്നീ ഡിവിഷനുകളും ഇക്കാലയളവില്‍ സ്ഥാപിക്കുകയും വന്‍ മുന്നേറ്റം സാധ്യമാക്കുകയും ചെയ്തു.

ഇന്ത്യ, ഒമാന്‍, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലും കെയര്‍ എന്‍ ക്യൂര്‍ ന് വിവിധ ഡിവിഷനുകള്‍ ഉണ്ട്. പുതിയ ലോഗോ ഞങ്ങളുടെ പ്രചോദനത്തെയും അര്‍പ്പണത്തെയും പ്രതിനിധീകരിക്കുന്നു. അമ്മയുടെ കരങ്ങളെന്ന പോലെ ഞങ്ങള്‍ ഞങ്ങളുടെ കസ്റ്റമേഴ്‌സിനെ കെയര്‍ ചെയ്യുന്നു. അവരുടെ സന്തോഷവും സംതൃപ്തിയെയും ഞങ്ങള്‍ വിലമതിക്കുന്നുവെന്ന് കമ്പനി ചെയര്‍മാന്‍ ശ്രീ അബ്ദുറഹ്മാന്‍ പറഞ്ഞു.

21 ആം വാര്‍ഷികത്തോടാനുബന്ധിച്ച് കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ആഘോഷങ്ങള്‍ ഒഴിവാക്കിയെങ്കിലും ഉപഭോക്താക്കള്‍ക്ക് വൈവിധ്യമായ ഓഫറുകള്‍ ഒരുക്കുന്നുണ്ട്. ആഘോഷങ്ങള്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ സാഹചര്യം അനുകൂലമല്ല. അത് കൊണ്ട് ഓണ്‍ ലൈന്‍ ഫര്‍മസി ഫ്രീ ഡെലിവറി യിലൂടെ (www.carencurepharmacy.com) കസ്റ്റമേഴ്‌സിനരികില്‍ എത്താന്‍ ഇപ്പോള്‍ സംവിധാനം ആയിരിക്കുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ എക്‌സ്പ്രസ്സ് ഡെലിവറിയും ഉണ്ട്. ആഘോഷങ്ങള്‍ക്കപ്പുറം ഈ കാലത്ത് രാജ്യം ആഗ്രഹിക്കുന്നത് അതാണ്. കെയര്‍ എന്‍ ക്യൂര്‍ അതിന്റെ ടാഗ് ലൈന്‍ സൂചിപ്പിക്കുന്നത് പോലെ (our name our promise ) വാഗ്ദാനം പാലിച്ചു കൊണ്ട് രാജ്യത്തിനൊപ്പം എന്നുമുണ്ടെന്ന ചെയര്‍മാന്‍ ഇ പി അബ്ദുറഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

Most Popular