Saturday, April 17, 2021
Home Uncategorized സിബിഎസ്ഇ പരീക്ഷ പെരുന്നാള്‍ ദിവസത്തില്‍ നിന്നും മാറ്റിവെക്കണം: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍

സിബിഎസ്ഇ പരീക്ഷ പെരുന്നാള്‍ ദിവസത്തില്‍ നിന്നും മാറ്റിവെക്കണം: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍

ദോഹ: ഈ വര്‍ഷം മെയ് 13നു നടത്തുവാന്‍ ഉദ്ദേശിക്കുന്ന സി ബി എസ് ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ ചെറിയപെരുന്നാള്‍ ദിനത്തില്‍ നിന്നും മാറ്റി മറ്റൊരു ദിവസത്തേക്ക് പുനര്‍നിര്‍ണ്ണയിക്കുവാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും സത്വര നടപടികള്‍ ഉണ്ടാവണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഖത്തറിലെയും മറ്റു ജി സി സി രാജ്യങ്ങളിലെയും പ്രവാസി കൂട്ടായ്മകള്‍ സംഘടനകള്‍ തുടങ്ങിയവരില്‍ നിന്നും ഈ വിഷയത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് ഇസ്ലാഹി സെന്റര്‍ യോഗം അഭ്യര്‍ത്ഥിച്ചു.

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഹുസൈന്‍ മുഹമ്മദ് യു, ജനറല്‍ സെക്രട്ടറി അന്‍ഫസ് നന്മണ്ട, ട്രഷറര്‍ ഇസ്മായില്‍ വില്യാപ്പള്ളി, മുനീര്‍ മങ്കട, ഫൈസല്‍ കാരാട്ടിയാട്ടില്‍, ഹാഫിള് അസ്ലം , സാലിം മദനി, MA റസാഖ് , മിസ്ബാഹ്, മുഹമ്മദ് അലി ഒറ്റപ്പാലം താജുസ്സമാന്‍, അബ്ദുല്‍ ഹാദി , അബ്ദുല്‍ ഷുക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ച യോഗത്തില്‍ സെന്ററിന്റെ ആശങ്ക അറിയിക്കുകയും,എല്ലാ പ്രവാസി സംഘടനകളുടെയും ഒരു അടിയന്തിര മീറ്റിംഗ് വിളിച്ചു കൊണ്ട് ഈ വിഷയത്തില്‍ അധികൃതര്‍ക്ക് സംയുക്ത നിവേദനം നല്‍കുവാനും ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹിസെന്റര്‍ നേതൃ യോഗം തീരുമാനിച്ചു.

Most Popular