Tuesday, June 22, 2021
Home Uncategorized വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷവും അതിക്രമം തുടർന്ന് ഇസ്രായേൽ

വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷവും അതിക്രമം തുടർന്ന് ഇസ്രായേൽ

വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷവും അതിക്രമം തുടർന്ന് ഇസ്രായേൽ. അല്‍ അഖ്​സ പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ നമസ്​കാരത്തിനും വിജയാഘോഷത്തിനും എത്തിയ ഫലസ്​തീനികള്‍ക്ക്​ നേരെയാണ് ആക്രമണം നടത്തിയത്. വെടിനിര്‍ത്തലിനെ തുടര്‍ന്ന്​ ഫലസ്​തീനില്‍ ഉടനീളം ആഹ്ലാദ പ്രകടനം നടന്നിരുന്നു. ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം വിജയാഘോഷത്തിനായി സംഘടിച്ച ഫലസ്തീനികള്‍ക്ക്​ നേരെയാണ്​ ഇസ്രായേല്‍ പൊലീസ്​ കണ്ണീര്‍വാതകവും ഗ്രനേഡുകളും പ്രയോഗിച്ചത്​.

“മസ്​ജിദുല്‍ അഖ്​സയില്‍ ഒത്തുകൂടിയവര്‍ മുദ്രാവാക്യം വിളിച്ചും പാട്ടുപാടിയും വിജയം ആഘോഷിക്കുകയായിരുന്നു. ഇതി​നിടെയാണ്​ കോമ്ബൗണ്ടിനടുത്തുണ്ടായിരുന്ന ഇസ്രായേല്‍ പൊലീസ്​ സംഘം പള്ളിവളപ്പിലേക്ക്​ കയറി ഗ്രനേഡുകളും കണ്ണീര്‍വാതക ഷെല്ലുകളും ജനക്കൂട്ടത്തിന്​ നേരെ പ്രയോഗിച്ചത്​” -അല്‍ ജസീറ റിപ്പോര്‍ട്ടര്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.വെള്ളിയാഴ്ച രാവിലെയാണ്​ ഗസ്സയില്‍ ഇസ്രയേലും ഫലസ്തീനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്​. സൈന്യത്തിന്റെ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

Most Popular