Tuesday, March 9, 2021
Home Uncategorized ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കും; നിരവധി സംസ്ഥാനങ്ങള്‍ അനുകൂലം

ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കും; നിരവധി സംസ്ഥാനങ്ങള്‍ അനുകൂലം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രാജ്യവ്യാപക ലോക്ക് ഡൗണ്‍ നീട്ടിയേക്കാന്‍ സാധ്യത. പല സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്രം ഇക്കാര്യം പരിഗണിച്ചുവരികയാണ്.
ലോക് ഡൗണ്‍ ഘട്ടം ഘട്ടമായേ അവസാനിപ്പിക്കാവൂ എന്നാണ് ഇതുമായി ബന്ധപ്പെട്ട കര്‍മ്മ സമതി റിപ്പോര്‍ട്ട്. പൊതുഗതാഗതത്തിന് കര്‍ശന നിയന്ത്രണം വേണമെന്നും. പുറത്തിറങ്ങുന്നവര്‍ക്ക് മുമ്പ് മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

അതിനിടെ, ഏപ്രില്‍ പതിനാലിനു ശേഷമുള്ള എത് നടപടിയോടും ജനം സഹകരിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. സാമ്പത്തിക മേഖലയേക്കാള്‍ ആരോഗ്യത്തിനാണ് ഇപ്പോള്‍ പ്രധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 14ന് ശേഷവും നിയന്ത്രണം തുടരുമെന്നാണ് ഇത് സൂചിപ്പിക്കുന്ത്.

ലോക്ക് ഡൗണ്‍ നീട്ടണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ ഇതിനോടകം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും കടുത്ത നിയന്ത്രണം വേണമെന്നാണ് മറ്റു ചില സംസ്ഥാനങ്ങള്‍ നല്‍കിയ നിര്‍ദേശം.

അതേ സമയം, മഹാരാഷ്ട്രയില്‍ കൊവിഡ് മരണസംഖ്യ വര്‍ധിക്കുന്നതായാണ് റിപോര്‍ട്ട്. മൂന്ന് പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 55 ആയി ഉയര്‍ന്നു. പൂനെയിലാണ് ഏറ്റവുമൊടുവില്‍ മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ ഇതുവരെ 4,400 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 114 പേര്‍ മരിക്കുകയും ചെയ്തു.

Centre Considering States’ Request To Extend Lockdown: Government Sources

Most Popular