ദോഹ: ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ചാലിയാർ ദോഹ അബുഹമൂറിലെ സഫാരിമാളിൽ ലോക പരിസ്ഥിതിദിനാചരണവും ബോധവൽക്കരണവും നടത്തി.
ഖത്തറിലെ പ്രമുഖ ആർട്ടിസ്റ്റുകളായ ബാസിത് ഖാൻ, ഫൈസൽ കുപ്പായി, ബഷീർ നന്മണ്ട, ശ്യാം ദാസ് ആലപ്പുഴ, മണിമാല, സ്വാതി സിംഗ് എന്നിവർ ലൈവ് പെയിന്റിംഗിൽ പങ്കെടുത്തു. ഭാവിയുടെ പ്രകൃതിയെ കുട്ടികളുടെ ഭാവനയിലൂടെ എന്ന വിഷയത്തിൽ കുട്ടികൾക്കായി ഡ്രായിങ് & കളറിങ് മത്സരങ്ങളും സംഘടിപ്പിച്ചു.
ഹമദ് മെഡിക്കൽ കോപ്പറേഷനിലെ റിസേർച്ചറും, എൻവിയോർമെന്റ് മൈക്രോ ബയോളജിയിൽ പി എച് ഡി ഹോൾഡർ കൂടിയായ ഡോക്ടർ പ്രതിഭ ഉദ്ഘാടന പ്രസംഗത്തിൽ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദമായി സംസാരിച്ചു.
രതീഷ് കക്കോവ്, മുഹമ്മദ് ലയിസ് കുനിയിൽ, രഘുനാഥ് ഫറോക്ക്, അബ്ദുൽ അസീസ് ചെറുവണ്ണൂർ, നിയാസ് മൂർക്കനാട്, അബി ചുങ്കത്തറ, ഡോക്ടർ ഷഫീഖ് താപ്പി, ജൈസൽ വാഴക്കാട്, ഉണ്ണികൃഷ്ണൻ ഇല്ലത്ത്, അക്ഷയ് ചാലിയം എന്നിവർ ക്യാമ്പയിനിനു നേതൃത്വം നൽകി.