പട്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ജെ.ഡി.യു-ബി.ജെ.പി സഖ്യത്തിനുമെതിരെ ആക്രമണം കടുപ്പിച്ച് എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്. നിതീഷ് കുമാര്‍ ഭരണകാലത്തെ അഴിമതിയെല്ലാം പുറത്തു കൊണ്ടുവരുമെന്നും ജയിലിലാക്കുമെന്നുമാണ് പാസ്വാന്റെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്നാല്‍ അഴിമതിക്ക് കൂട്ടുനിന്ന ഓരോരുത്തരേയും ജയിലിലേക്ക് അയച്ചിരിക്കുമെന്നും ചിരാഗ് പാസ്വാന് കൂട്ടിച്ചേര്‍ത്തു. നിതീഷ് കുമാറിന്റെ ‘സാത് നിശ്ചയ്’ (ഏഴ് വാഗ്ദാനങ്ങള്‍)” പദ്ധതിയില്‍ നടന്ന അഴിമതിചൂണ്ടിക്കാട്ടിയാണ് ചിരാഗിന്റെ ആക്രമണം. നിതീഷിനെ അധികാരത്തില്‍ നിന്ന് ഇറക്കുക എന്ന ലക്ഷ്യവുമായി ഓരോരുത്തരും ബീഹാറിന് വേണ്ടി 20 മാറ്റിവെയ്ക്കണമെന്നും ചിരാഗ് വോട്ടര്‍മാരോട് പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യസന്ധത പുലര്‍ത്തണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിതീഷ് ബി.ജെ.പി സഖ്യസര്‍ക്കാരില്‍ അഴിമതികള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഞങ്ങള്‍ അധികാരത്തില്‍ എത്തുന്ന മാത്രയില്‍ നിതീഷിന്റെ ഓരോ പദ്ധതിയെ കുറിച്ചും അന്വേഷിക്കും. കുറ്റക്കാരെ ഉറപ്പായും ജയിലില്‍ അടച്ചിരിക്കുമെനന്ും ചിരാഗ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടും ബന്ധം തുടരുമ്പോള്‍ തന്നെ നിതീഷിനെ അധികാരത്തില്‍ നിന്നിറക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ചിരാഗ് പാസ്വാന് പറഞ്ഞിരുന്നു. ചിരാഗ് പാസ്വാന്റെ ആരോപണം നിതിഷിന് വലിയ തോതില്‍ മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.