Thursday, May 19, 2022
HomeUncategorizedസി.ഐ.എസ്‌. ഇഫ്താർ സംഘടിപ്പിച്ചു

സി.ഐ.എസ്‌. ഇഫ്താർ സംഘടിപ്പിച്ചു

ഖത്തർ ഇന്ത്യൻ ഇസ്ലാഹീ സെന്റർ വിദ്യാർത്ഥീ വിഭാഗമായ സി ഐ എസ് ലക്ത അൽ ഫുർഖാൻ മദ്രസയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിന് വിദ്യാർത്ഥി നേതൃത്വത്വം കൈയൊപ്പിന്റെ നിറക്കൂട്ട് ചാർത്തി. സി.ഐ.എസ്‌. സംഘടിപ്പിച്ച വിവിധ വിഭാഗങ്ങളിലെ മത്സര ഇനങ്ങളിൽ സമ്മാനാർഹരായവർക്കുള്ള അനുമോദനങ്ങൾക്കും സമ്മാന വിതരണത്തിനുമായി പങ്കെടുത്ത പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യം ശോഭയേകി.

ഫാദിൽ, മിസ്ഹബ്, ഫാദി സമീർ, അതീഖ് അബ്ദുറഹ്മാൻ തുടങ്ങിയവർ ഖുർആനിൽ നിന്നും എന്ന സെഷനോടെ ആരംഭം കുറിച്ച പരിപാടിയിൽ ആനിസ മുനീർ സ്വാഗത ഭാഷണം നടത്തി. റിദ ഫൈസൽ, സമീഹ ശരീഫ്‌ എന്നിവർ പരിപാടിയുടെ ആംകറിംഗ്‌ ഭംഗിയായി നിറവേറ്റി.
മഗ്‌രിബ്‌ നമസ്കാരത്തിന് നേതൃത്വം നൽകിയ 12 വയസ്സുകാരൻ ഫാദി സമീറിന്റെ ശ്രുതി മധുരമായ ഖുർആൻ ആലാപനത്തിൽ ഇമാമിന്റെ കർത്തവ്യവും വിദ്യാർത്ഥികൾ തന്നെ ഏറ്റെടുത്തു നിർവ്വഹിച്ചു. നാട്ടിൽ നിന്നും ഹൃസ്വസന്ദർശനാർത്ഥം ദോഹയിൽ എത്തിയ
അബ്ദുൽ ഹമീദ് കുനിയിൽ, ഇസ്ലാഹി സെന്റർ നേതാക്കളായ അക്ബർ കാസിം, മുനീർ സലഫി, ഹുസ്സൈൻ മുഹമ്മദ്, സുബൈർ വകറ, GP കുഞ്ഞാലികുട്ടി, ഫൈസൽ കാരട്ടിയാട്ടിൽ, Dr ഹിഷാം, ഹസൻ TK, ജിം ഖത്തർ ചെയർമാൻ ഷഫീക് ചാലക്കുടി, CIS കൺവീനർ ഷമീർ PK, എംജിഎം നേതാക്കളായ സാഹിദാ അബ്ദുറഹ്മാൻ, ഫളീല ഹസൻ, അംന, റംല, ഷാഹിന, ഷൈസാന, മുബഷിറ, ഷുജ തുടങ്ങിയവർ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. മിസ്ഹബ് ഇസ്ലാഹി ഉൽബോധനം നിർവഹിച്ചു.

Most Popular