Thursday, September 23, 2021
Home Gulf Qatar ദോഹയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനത്തിന് അനുമതി ലഭിക്കാതിരിക്കാന്‍ കാരണം യാത്രക്കാരില്‍ നിന്ന് പണം ഈടാക്കുന്നതിനാലാണെന്ന് റിപോര്‍ട്ട്

ദോഹയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനത്തിന് അനുമതി ലഭിക്കാതിരിക്കാന്‍ കാരണം യാത്രക്കാരില്‍ നിന്ന് പണം ഈടാക്കുന്നതിനാലാണെന്ന് റിപോര്‍ട്ട്

ദോഹ: ഇന്ന് കേരളത്തിലേക്കു പറക്കാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് അനുമതി ലഭിക്കാത്തതിനുള്ള കാരണം സംബന്ധിച്ച് വിവാദം കൊഴുക്കുന്നു. ഖത്തര്‍ അധികൃതരില്‍ നിന്നുള്ള ലാന്റിങ് പെര്‍മിഷന്‍ ലഭിക്കാത്തതാണ് കാരണമെന്ന് ഇന്ത്യന്‍ അധികൃതര്‍ അവകാശപ്പെടുമ്പോഴും എന്ത് കൊണ്ട് പെര്‍മിഷന്‍ ലഭിച്ചില്ലെന്ന് വിശദീകരിക്കാന്‍ എംബസിയോ എയര്‍ ഇന്ത്യയോ തയ്യാറായിട്ടില്ല.

അതേസമയം, സ്വന്തം പൗരന്മാരില്‍ നിന്ന് വന്‍തുക ടിക്കറ്റിന് ഈടാക്കി നാട്ടിലേക്കു കൊണ്ടു പോകുന്ന സമിപനമാണ് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് അനുമതി ലഭിക്കാതിരിക്കാന്‍ കാരണമെന്ന സൂചനയുള്ളതായി മാധ്യമം റിപോര്‍ട്ട് ചെയ്തു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഖത്തര്‍ ഒരു രാജ്യത്തു നിന്നുമുള്ള വിമാനവും നിലവില്‍ അനുവദിക്കുന്നില്ല. സ്വന്തം പൗരന്മാരെ ഖത്തര്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ കൊണ്ടുവരുന്നുണ്ട്.

ഈ സാഹചര്യത്തില്‍ സൗജന്യമായി പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന് പകരം പണമുണ്ടാക്കാനുള്ള അവസരമായി കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ എയര്‍ ഇന്ത്യ ഉപയോഗിക്കുന്നതാണ് ഖത്തറിന്റെ നിലപാടിന് പിന്നിലെന്നാണ് സൂചന. എല്ലാ ചെലവും യാത്രക്കാര്‍ തന്നെ വഹിക്കുകയാണെങ്കില്‍ ഖത്തര്‍ എയര്‍വെയ്‌സ് തന്നെ അവരെ എത്തിക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ എയര്‍വെയ്‌സ് നിലപാടെടുത്തതായാണ് റിപോര്‍ട്ട്. കേരളത്തിലേക്കുള്ള ആദ്യ വിമാനം ഇന്നലെ കൊച്ചിയിലേക്ക് പറന്നിരുന്നു. അതിന് പിന്നാലെയാണ് വിലക്ക് വന്നത്.

അതേ സമയം, യാത്രക്കാരില്‍ ചിലര്‍ക്ക് നിയപ്രശ്‌നമുള്ളത് കൊണ്ടാണ് അനുമതി ലഭിക്കാത്തതെന്ന് എംബസി ഉദ്യോഗസ്ഥരില്‍ ചിലര്‍ അനൗദ്യോഗികമയി വിശദീകരിച്ചിരുന്നു. എന്നാല്‍, ഈ യാത്രക്കാരെ ഒഴിവാക്കി വിമാനത്തിന് പോകാമായിരുന്നുവല്ലോ എന്ന ചോദ്യമാണ് ഉയരുന്നത്. ഡീപോര്‍ട്ടേഷന്‍ സെന്ററിലുള്ളവരും പൊതുമാപ്പ് ലഭിച്ചവരുമായി 270ഓളം പേര്‍ നാട്ടിലേക്ക് പോവേണ്ടവരായി ഉണ്ടെന്ന് ഇന്നലെ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്ന് ഹൈദരബാദിലേക്ക് പോവേണ്ട വിമാനത്തിന് കുവൈത്ത് വ്യോമയാന അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. കുവൈത്തില്‍ നിന്ന് പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ കൊണ്ടു പോകുന്നതിന് കുവൈത്തില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ അനുമതി നല്‍കിയാത്തതായിരുന്നു കാരണം. ഇതേ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ തിരക്കിട്ട ചര്‍ചയിലാണ് തീരുമാനമായത്.

controversy about cancellation of Special flight from Doha to Trivandrum


 

Most Popular