ദോഹ: കൊറോണ വൈറസിനെതിരായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രണ്ടാഴ്ച്ചത്തേക്ക് ഖത്തറിലെ കോടതികളില്‍ വിചാരണാ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി അധികൃതര്‍ അറിയിച്ചു.
അതേ സമയം, അടിയന്തര കേസുകള്‍ക്ക് ജഡ്ജിമാര്‍ ഹാജരാവും. നിലവില്‍ റദ്ദാക്കിയ വാദംകേള്ക്കലുകള്ക്ക് പുതിയ തിയ്യതി നിശ്ചയിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. കോര്‍ട്ട് ഓഫ് സെസേഷന്‍ മുന്‍ നിശ്ചയിച്ച തിയ്യതികളിലെ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.