കോവിഡ് 19: സൗദിയില്‍ ഇന്ന് നാലു മരണം; ആകെ മരിച്ചത് എട്ടുപേര്‍

റിയാദ്: ലോകവ്യാപകമായി കോവിഡ് മരണസംഖ്യ ഉയരുന്നതിനു പിന്നാലെ സൗദി അറേബ്യയിലും മരണസംഖ്യ വര്‍ധിച്ചു. ഇന്നുമാത്രം നാലുപേര്‍ മരിച്ചതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം എട്ടായി. മ
മരണപ്പെട്ടവരെല്ലാം നേരത്തേ ഗുരുതര അസുഖങ്ങളുള്ളവരും ചികില്‍സയിലുള്ളവരുമായിരുന്നു. വിദേശികളാണെങ്കിലും ഏത് രാജ്യത്തുള്ളവരാണെന്നു സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഇന്ന് 96 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1299 ആയി ഉയര്‍ന്നു രോഗം ഭേദപ്പെട്ടവരുടെ എണ്ണവും കുത്തനെ കൂടി. ഇന്ന് 29 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 66 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. 68 പേര്‍ക്ക് സാമൂഹ്യ സമ്പര്‍ക്കത്തിലൂടെയും രോഗം പടര്‍ന്നു.
അതേസമയം, രോഗലക്ഷണമുള്ള പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ബന്ധപ്പെടാനായി സൗദി ആരോഗ്യ മന്ത്രാലയം 997 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. ഈ നമ്പറിലേക്ക് വിളിച്ചാല്‍ മൊബൈലിലേക്ക് ഒരു എസ്എംഎസ് വരും. ഇതുപയോഗിച്ച് കര്‍ഫ്യൂ സമയത്തും പുറത്ത് ആശുപത്രിയില്‍ പോവാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

സൗദിയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്:
റിയാദ്-27
ദമ്മാം-23
മദീന-14
ജിദ്ദ-12
മക്ക-7
അല്‍ഖോബാര്‍-4
ദഹ്‌റാന്‍-2
ഖത്തീഫ്-1
റാസുത്തന്നൂറ-1
സൈഹാത്ത്-1
ഹുഫൂഫ്-1
തായിഫ്-1
ഖമീസ് മുശൈത്ത്-1
തബൂക്ക്-1