Sunday, September 19, 2021
Home Uncategorized സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് 16 മരണം

സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് 16 മരണം

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് ബാധിച്ച് 16 പേര്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 441 ആയി. പുതുതായി 1,644 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 80,185 ആണ് ആകെ രോഗികളുടെ എണ്ണം.

24 മണിക്കൂറിനിടെ 3,531 പേര്‍ക്ക് രോഗം സുഖപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 397 പേരാണ് ഇപ്പോള്‍ ഐസിയുവില്‍ ഉള്ളത്. ലോക്ക്ഡൗണില്‍ ഇളവ് വരുത്തുന്നതായി സൗദി അധികൃതര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലയിലെ ജീവനക്കാര്‍ മെയ് 31 മുതല്‍ ജോലിക്കെത്തും.

COVID-19: Saudi Arabia reports 1,644 new cases, 16 deaths

Most Popular