ദോഹ: ഖത്തറില്‍ ഇന്ന് സ്ഥിരീകരിച്ചത് 131 കോവിഡ് കേസുകൾ. 129 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 358574 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 1131 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 677 ആയി തുടരുകയാണ്. രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിച്ച് ഒരാളാണ് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13211 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്.