Wednesday, June 23, 2021
Home News Kerala കേരളത്തില്‍ തുടര്‍ച്ചയായി മൂന്നാംദിവസവും നൂറിലേറെ പേര്‍ക്ക് കോവിഡ്

കേരളത്തില്‍ തുടര്‍ച്ചയായി മൂന്നാംദിവസവും നൂറിലേറെ പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 107 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യുഎഇ-39, കുവൈത്ത്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാന്‍-2, ഖത്തര്‍-1, ഒമാന്‍-1, ഇറ്റലി-1) 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, തമിഴ്നാട്-7, ഡല്‍ഹി-4, ഗുജറാത്ത്-1, തെലങ്കാന-1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്ക് രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇന്ന് പോസിറ്റീവ് ആയവര്‍

മലപ്പുറം 27
തൃശൂര്‍ 26
പത്തനംതിട്ട 13
കൊല്ലം 9
ആലപ്പുഴ 7
പാലക്കാട് 6
കോഴിക്കോട് 6
തിരുവനന്തപുരം 4
കോട്ടയം 3
കാസര്‍കോട് 3
കണ്ണൂര്‍ 2
ഇടുക്കി 1

ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ 1095 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 803 പേര്‍ രോഗമുക്തരായി.

ഇന്ന് നെഗറ്റീവ് ആയവര്‍

തൃശൂര്‍ 14 (2 പാലക്കാട് സ്വദേശി)
കാസര്‍കോട് 6
പാലക്കാട് 5
കണ്ണൂര്‍ 5
കൊല്ലം 3
ആലപ്പുഴ 3
തിരുവനന്തപുരം 1
പത്തനംതിട്ട 1
കോട്ടയം1
മലപ്പുറം 1
കോഴിക്കോട് 1 (തൃശൂര്‍ സ്വദേശി)

കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മാങ്ങാട്ടിടം, കുറ്റിയാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്‌സ്പോട്ടുകള്‍.

Most Popular