Friday, June 25, 2021
Home Uncategorized കോവിഡ് ജാഗ്രതയുടെ ഭാഗമായി ബഹ്‌റൈനില്‍ രണ്ട് സ്‌കൂളുകള്‍ കൂടി അടച്ചു

കോവിഡ് ജാഗ്രതയുടെ ഭാഗമായി ബഹ്‌റൈനില്‍ രണ്ട് സ്‌കൂളുകള്‍ കൂടി അടച്ചു

മനാമ: ബഹ്റൈനില്‍ രണ്ട് സ്‌കൂളുകള്‍ ആരോഗ്യമന്ത്രാലയം താത്കാലികമായി അടപ്പിച്ചു. കോവിഡ് ജാഗ്രതയുടെ ഭാഗമായി അല്‍ റവാബി പ്രൈവറ്റ് സ്‌കൂള്‍ 21വരെയും ജാബര്‍ ബിന്‍ ഹയ്യാന്‍ പ്രൈമറി സ്‌കൂള്‍ ഫോര്‍ ബോയ്‌സ് 22 വരെയും അടച്ചിടാനാണ് നിര്‍ദേശം. ഈ കാലയളവില്‍ ഇവിടങ്ങളില്‍ ക്ലാസുകള്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു.

കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തില്‍ പഠന സൗകര്യം ഒരുക്കണമെന്ന് പൊതുആരോഗ്യവിഭാഗം അസി.അണ്ടര്‍സെക്രട്ടറി ഉത്തരവിട്ടു. അടച്ചിട്ടശേഷം രോഗബാധ കണ്ടെത്തിയില്ലെന്ന് ആരോഗ്യ ഡയറക്ടറേറ്റ് ഉറപ്പിച്ചാല്‍ മാത്രമേ നിശ്ചിത തീയതിക്ക് ശേഷവും ഈ വിദ്യാലയങ്ങള്‍ തുറക്കാന്‍ പാടുള്ളൂ. അണുബാധ ഇല്ലെന്ന് ഉറപ്പ് വരുത്താന്‍ വിദ്യാലയങ്ങള്‍ പൂര്‍ണമായി അണുനാശിനി പ്രയോഗിക്കണമെന്നും സ്‌കൂള്‍ തുറക്കും മുന്‍പ് ബന്ധപ്പെട്ട അധികാരികളില്‍നിന്ന് അനുമതി നേടണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് ബാധിച്ചവരും സമ്പര്‍ക്കത്തിലാകുന്നവരും ക്വാറന്റീന്‍ പൂര്‍ത്തിയാക്കുകയും വേണം.

ALSO WATCH:

 

Most Popular