യു എ ഇയില്‍ 1490 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

യു എ ഇയില്‍ 1490 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 5,52,920 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1451 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,32,910 ആയി.

24 മണിക്കൂറിനിടെ രണ്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 1644 -ല്‍ എത്തി. 18,366 സജീവ കേസുകള്‍ രാജ്യത്ത് ഉണ്ട്.