Thursday, August 5, 2021
Home News Kerala കേരളത്തില്‍ വീണ്ടും കോവിഡ് മരണം

കേരളത്തില്‍ വീണ്ടും കോവിഡ് മരണം

കൊച്ചി : സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തടിക്കക്കടത്ത് വെളിയത്ത്നാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന്‍(67) ആണ് മരിച്ചത്. കടുത്ത രക്ത സമ്മര്‍ദ്ദവും ന്യൂമോണിയയും ബാധിച്ചിരുന്നു. എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 41 ആയി.

 

 

കൊവിഡ് ബാധിതനായി ഒരു ഘട്ടം കഴിഞ്ഞ ശേഷമാണ് രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. ജൂലൈ 8-ാം തീയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് തുടര്‍ന്ന് പ്ലാസ്മ തെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Most Popular