Saturday, April 17, 2021
Home Gulf Bahrain ബഹ്‌റൈനില്‍ ഒരാളില്‍ നിന്ന് നാല് വ്യത്യസ്ത സ്ഥലങ്ങളിലുള്ള 25 പേര്‍ക്ക് കോവിഡ്

ബഹ്‌റൈനില്‍ ഒരാളില്‍ നിന്ന് നാല് വ്യത്യസ്ത സ്ഥലങ്ങളിലുള്ള 25 പേര്‍ക്ക് കോവിഡ്

മനാമ: രാജ്യത്ത് കോവിഡ് ബാധിതനായ 38കാരനില്‍ നിന്ന് രോഗം പകര്‍ന്നത് നാല് വ്യത്യസ്ത സ്ഥലങ്ങളിലുള്ള 25 പേര്‍ക്ക്. ജോലി സ്ഥലത്തു നിന്നും ഒരുമിച്ച് താമസിക്കുന്ന സ്ഥലത്ത് നിന്നുമാണ് ഇത്രയും പേര്‍ക്ക് രോഗം പകര്‍ന്നതെന്ന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 38കാരന് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം 47കാരിയായ ഒരു സ്വദേശി സ്ത്രീയില്‍ നിന്ന് 14 കുടുംബാംഗങ്ങള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഒത്തുചേരലിനിടെയാണ് ഇവരില്‍ നിന്ന് കുടുംബാംഗങ്ങള്‍ക്ക് രോഗം പകര്‍ന്നത്.

Most Popular