Sunday, June 20, 2021
Home Uncategorized കോവിഡ് ജാഗ്രത: ആരോഗ്യ കേരളത്തിന് മാതൃകയായി ഏറാമല പഞ്ചായത്ത്; അനുമോദിച്ച് ഖത്തർ കെ.എം.സി.സി ഏറാമല പഞ്ചായത്ത്...

കോവിഡ് ജാഗ്രത: ആരോഗ്യ കേരളത്തിന് മാതൃകയായി ഏറാമല പഞ്ചായത്ത്; അനുമോദിച്ച് ഖത്തർ കെ.എം.സി.സി ഏറാമല പഞ്ചായത്ത് കമ്മിറ്റി

ദോഹ: ആരോഗ്യകേരളത്തിന് മാതൃകയായ ഏറാമല പഞ്ചായത്തിന്റെ കോവിഡ്മുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയ പഞ്ചായത്ത് ഭരണ സമിതിയെ ഖത്തര്‍ കെ.എം.സി.സി ഏറാമല പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. പഞ്ചായത്ത് ഭരണ സമിതി നടത്തുന്ന എല്ലാ കോവിഡ്മുക്ത പ്രവര്‍ത്തനങ്ങള്‍ക്കും കെ.എം.സി.സിയുടെ സഹകരണവും വാഗ്ദാനം ചെയ്തു.

ഏറാമല ഗ്രാമപഞ്ചായത്തിലെ കണ്‍ണ്ടെയ്‌മെന്റ് വാര്‍ഡായ പത്തൊമ്പതാം വാര്‍ഡ് കോവിഡ് ടെസ്റ്റില്‍ 5 പേര്‍ മാത്രമാണ്‌പോസിറ്റീവായത്. തട്ടോളിക്കര യു.പി.സ്‌കൂള്‍ നടന്ന ക്യാമ്പില്‍ 110 ആന്റിജന്‍ ടെസ്റ്റ് 29 ആര്‍ ടി പി സി ആര്‍ ടെസ്റ്റുമാണ് നടത്തിയത്. ഏറാമല ഗ്രാമപഞ്ചായത്ത് നേതൃത്വം നല്‍കുന്ന രണ്ടാമത്തെ ക്യാമ്പാണ് മൂന്നാമത്തെ ക്യാമ്പ് അഞ്ചാം വാര്‍ഡില്‍ തെറ്റത്ത് ഗ്രൗണ്ടില്‍ നടക്കും. ക്യാമ്പിന് ആയുര്‍വേദിക് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സുശാന്ത് സി. കെ, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സജിനാ കോമട്ടില്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപുരാജ്.കെ, മെമ്പര്‍മാരായ പറമ്പത്ത് പ്രഭാകരന്‍, ഷുഹൈബ് കുന്നത്ത്, രാമകൃഷ്ണന്‍, ടി എന്‍ റഫീഖ്.ഗിരിജ, എച്ച്.എസ്.മോഹന്‍ ദാസ്, ജെ. എച്ച് . ഐ മാരായ ബിജു പാലേരി, സുനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

പഞ്ചായത്തില്‍ ഇതിനകം വാക്‌സിനേഷന്‍ പതിനായിരം കടന്നതായി പ്രസിഡന്റ് ഷക്കീല ഈങ്ങോളിയുടെ നേതൃത്വത്തില്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഏറാമല ഗ്രാമ പഞ്ചായത്തിന്റെയും ഒര്‍ക്കാട്ടേരി സി.എച്ച്.സി യുടെയും നേതൃത്വത്തിലാണ് കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നത്.

രോഗം പടരുന്ന സാഹചര്യത്തില്‍ ശക്തമായ മുന്നേറ്റം നടത്തിയ മെഡിക്കല്‍ ഓഫീസര്‍ ഡോ: ഉസ്മാന്‍ ,ഇന്‍ ചാര്‍ജ് ഡോ.ചെറിയാന്‍, ഡോ: ടി.എന്‍.ഇല്യാസ്, ജെ.പി.എച്ച്മാരായ മിനി, സോണിമ, പുഷ്പജ, ജെസി, സുമിത, എക്‌സിബ, ഷര്‍മിള, എല്‍.എസ്.എച്ച്മാരായ എലിസബത്ത്, എല്‍ .എച്ച്.ഐ. ഗീത, ജെ.എച്ച്.ഐ.ബിജു, സുനില്‍, മിനി, എച്ച് എസ് മോഹന്‍ ദാസ് എച്ച്.ഐ രവീന്ദ്രന്‍ തുടങ്ങിയവരെ പഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു.ചടങ്ങില്‍ കളക്ടര്‍ അനൂപം മിശ്ര, പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Most Popular