Saturday, July 24, 2021
Home News Kerala കേരളത്തില്‍ ഇന്ന് 593 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 593 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 593 പേര്‍ക്ക് കോവിഡ്. 364 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 364 പേര്‍ക്കാണ്. വിദേശത്ത് നിന്നെത്തിയ 116 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 90 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒന്‍പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 204 പേര്‍ രോഗമുക്തി നേടി.
പോസിറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്.

 

തിരുവനന്തപുരം 173, കൊല്ലം 53, പാലക്കാട് 49, എറണാകുളം 44, ആലപ്പുഴ 42, കണ്ണൂര്‍ 36, കാസര്‍ഗോഡ് 29, പത്തനംതിട്ട 28, ഇടുക്കി 28, വയനാട് 26, കോഴിക്കോട് 26, തൃശൂര്‍ 21, മലപ്പുറം 19, കോട്ടയം 16.

നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6, ഇടുക്കി 6, എറണാകുളം 9, തൃശൂര്‍ 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 38, കാസര്‍ഗോഡ് 9.

Most Popular