ദോഹ: ഖത്തറിലെ അടുത്ത ഇന്ത്യന്‍ അംബാസഡറായി ദീപക് മിത്തല്‍ നിയമിതനായി. ആഴ്ച്ചകള്‍ക്കുള്ളില്‍ അദ്ദേഹം പദവി ഏറ്റെടുക്കും. നിലവില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റെ സെക്രട്ടറിയാണ് അദ്ദേഹം.
വിദേശകാര്യമന്ത്രാലയത്തില്‍ പാകിസ്താന്, അഫ്ഗാനിസ്താന്, ഇറാന് വിഷയങ്ങളിലുള്ള ചുമതലയാണ് ദീപക് മിത്തല്‍ വഹിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിലുള്ള അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് വളര്‍ന്നുവരുന്ന ഇന്ത്യ-ഖത്തര്‍ ബന്ധത്തില്‍ മുതല്ക്കുട്ടാവുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. നിലവിലെ ഇന്ത്യന്‍ അംബാസഡര്‍ പി കുമരന് സിംഗപ്പൂരില്‍ ചുമതലയേല്‍ക്കുമെന്നാണ് റിപോര്‍ട്ട്.