Wednesday, June 23, 2021
Home Uncategorized റൂസോ ബ്രദേഴ്സിനൊപ്പം നെറ്റ്ഫ്ലിക്സില്‍ ധനുഷും

റൂസോ ബ്രദേഴ്സിനൊപ്പം നെറ്റ്ഫ്ലിക്സില്‍ ധനുഷും

നെറ്റ്ഫ്‌ലിക്‌സ് ഒരുക്കുന്ന ആക്ഷന്‍ ത്രില്ലറില്‍ ധനുഷും പ്രധാന വേഷത്തില്‍ എത്തുന്നു. റിയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍, അന ഡി അര്‍മാസ് എന്നിവര്‍ക്കൊപ്പമാണ് ധനുഷും ഒരു പ്രധാനകഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ച് ധനുഷ് രംഗത്തെത്തിയിട്ടുണ്ട്.2009 ല്‍ പുറത്തിറങ്ങിയ മാര്‍ക്ക് ഗ്രീനിയുടെ ദി ഗ്രേ മാന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് അവഞ്ചേഴ്സ് സംവിധായകരായ റൂസ്സോ ബ്രദേഴ്സ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ വാഗ്നര്‍ മോറ, ജസീക്ക ഹെന്‍വിക്, ജൂലിയ ബട്ടേര്‍സ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും തനിക്ക് എന്നും ശക്തിയും ഊര്‍ജ്ജവും തന്ന് ഒപ്പം നില്‍ക്കുന്ന ലോകത്തെമ്പാടുമുള്ള ആരാധകരോട് നന്ദിയും സ്നേഹവും അറിയിക്കുകയാണെന്നും ധനുഷ് പറഞ്ഞു.

നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരിക്കും ദി ഗ്രേ മാന്‍ എന്നാണ് അറിയുന്നത്. ഏകദേശം 1500 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ധനുഷിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര ചിത്രമാണ് ദി ഗ്രേ മാന്‍. നേരത്തേ, 2018 ല്‍ പുറത്തിറങ്ങിയ ‘ദി എക്‌സ്ട്രാഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫകീര്‍’ എന്ന ചിത്രത്തിലും ധനുഷ് ഭാഗമായിരുന്നു.

Most Popular