Saturday, May 15, 2021
Home Uncategorized ദ്രില്ലിസ് എര്‍ത്തുഗലി'ലൂടെ ശ്രദ്ധേയനായ തുര്‍ക്കി നടന്‍ ഉസ്മാന്‍ സിര്‍ഗുഡ് പുത്തന്‍ ലുക്കില്‍

ദ്രില്ലിസ് എര്‍ത്തുഗലി’ലൂടെ ശ്രദ്ധേയനായ തുര്‍ക്കി നടന്‍ ഉസ്മാന്‍ സിര്‍ഗുഡ് പുത്തന്‍ ലുക്കില്‍

ജനപ്രിയ ടിവി സീരീസായ ‘ദ്രില്ലിസ് എര്‍ത്തുഗ’ലില്‍ ഇബ്‌നുല്‍ അറബിയുടെ വേഷത്തില്‍ അഭിനയിച്ച തുര്‍ക്കി നടന്‍ ഉസ്മാന്‍ സിര്‍ഗുഡ് പുത്തന്‍ ലുക്കില്‍. പുതിയ താടിയോടൊപ്പം തലയില്‍ ബൈക്ക് ഹെഡര്‍ സ്‌കാര്‍ഫ് ധരിച്ച് കൊണ്ടുള്ള പുതിയ ലുക്കാണ് ഞായറാഴ്ച്ച താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ‘ആരാധകര്‍ തീരുമാനിക്കുക: ഭാവിയില്‍ ബൈക്കര്‍ റോള്‍ ചെയ്യണോ? ‘ എന്ന കുറിപ്പോടെയാണ് ഫോട്ടോ പങ്കുവെച്ചിട്ടുള്ളത്. നിരവധി ആരാധകരാണ് പിന്തുണയുമായി എത്തിയിട്ടുള്ളത്.

Most Popular