Sunday, December 4, 2022
HomeGulfദോഹ മെട്രോയിലെ എല്ലാ കോച്ചുകളും സ്റ്റാൻഡേർഡ് ക്ലാസിലേക്ക് മാറുന്നു, ഗോൾഡ് ആൻഡ് ഫാമിലി ക്ലാസ്...

ദോഹ മെട്രോയിലെ എല്ലാ കോച്ചുകളും സ്റ്റാൻഡേർഡ് ക്ലാസിലേക്ക് മാറുന്നു, ഗോൾഡ് ആൻഡ് ഫാമിലി ക്ലാസ് നിർത്തിവയ്ക്കും

ദോഹ: ദോഹ മെട്രോയിലെ ഗോൾഡ് ആൻഡ് ഫാമിലി ക്ലാസുകൾ നിർത്തിവയ്ക്കുമെന്ന് അധികൃതർ. നവംബർ 11 മുതൽ മെട്രോയിലെ എല്ലാ കോച്ചുകളും സ്റ്റാൻഡേർഡ് ക്ലാസിലേക്ക് മാറും.

ലോകകപ്പ് കാലത്ത് ട്രെയിൻ ശേഷി വർദ്ധിപ്പിക്കുന്നതിനാണ് ഈ നടപടി സ്വീകരിക്കുന്നത്.

37 മെട്രോ സ്‌റ്റേഷനുകളും, ഏഴ് ട്രാം സ്‌റ്റേഷനുകളും, ഏതാനും മെട്രോ ട്രെയിനുകളും ട്രാമുകളും വെള്ളിയാഴ്‌ച ഒഴികെ എല്ലാ ദിവസവും രാവിലെ ആറ് മുതൽ പുലർച്ചെ മൂന്ന് വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ ഒൻപത് മണി മുതലാണ് സർവീസ് ആരംഭിക്കുന്നത്.

Most Popular