കുവൈത്തിലെ ലഹരിമരുന്ന് നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്

കുവൈത്ത്: കുവൈത്തിലെ ലഹരിമരുന്ന് നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്. പരിശോധനയില്‍ നാല് കിലോഗ്രാം മെത്, കാല്‍ക്കിലോ ഹാഷിഷ്, ഇവ നിര്‍മ്മിക്കാനുള്ള ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി, ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ നേതൃത്വത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

സംഭവത്തില്‍ രണ്ട് മയക്കുമരുന്ന് ഇടപാടുകാരും അറസ്റ്റിലായി. ഇവരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.