Friday, January 28, 2022
HomeNewsfeedഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ദുബൈയിൽ സൗജന്യ പാർക്കിംഗ്

ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ദുബൈയിൽ സൗജന്യ പാർക്കിംഗ്

ദുബൈ: മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ഒഴികെ ദുബായിയിലുടനീളമുള്ള പൊതു പാര്‍ക്കിംഗ് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് (മാര്‍ച്ച് 25 മുതല്‍ 27 വരെ) സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ദുബൈ ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇ ധനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മരണത്തില്‍ അനുശോചിച്ചാണ് ഈ മൂന്ന് ദിവസത്തെ പാര്‍ക്കിംഗ് അവധി. ദുബായിലുടനീളമുള്ള എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും മാര്‍ച്ച് 25 മുതല്‍ മാര്‍ച്ച് 27 വരെ മൂന്ന് ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ദുബായ് ഭരണാധികാരിയുടെ കോടതി അറിയിപ്പുണ്ടായിരുന്നു.

Most Popular