Thursday, June 17, 2021
Home Uncategorized ദുല്‍ഖര്‍ പുലിയാടാ എന്ന് നെറ്റ്ഫ്ലിക്സ്‌; ആകാംഷയോടെ ആരാധകര്‍

ദുല്‍ഖര്‍ പുലിയാടാ എന്ന് നെറ്റ്ഫ്ലിക്സ്‌; ആകാംഷയോടെ ആരാധകര്‍

നെറ്റ് ഫ്‌ലിക്‌സിന്റെ പുതിയ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകാംഷ നിറച്ചിരിക്കുന്നത്, പ്രത്യേകിച്ചും ദുല്‍ഖര്‍ സല്‍മാന്റെ ആരാധകരുടെ. ഇന്നലെയാണ് നെറ്റ് ഫ്‌ലിക്‌സ് മാന്‍ ക്രഷ് മണ്‍ഡെ MCM എന്ന ഹാഷ് ടാഗില്‍ ‘ദുല്‍ഖര്‍ പുലിയാടാ’ എന്നൊരു ട്വീറ്റ് ചെയ്തത്. നെറ്റ് ഫ്‌ളിക്‌സിന്റെ ഈ ട്വീറ്റ് ആരാധകരിലും ആകാംക്ഷ വര്‍ധിപ്പിക്കുകയാണ്. ദുല്‍ഖറിന്റെ ഏതെങ്കിലും സിനിമ നെറ്റ്ഫ്‌ളിക്‌സ് വഴി റിലീസിന് ഒരുങ്ങുന്നുണ്ടോ എന്ന അന്വേഷണത്തിലാണ് ആരാധകര്‍. പ്രത്യേകിച്ചും ദുല്‍ഖര്‍ ചിത്രം ‘കുറുപ്പ്’ ചിത്രീകരണം പൂര്‍ത്തിയായ സാഹചര്യത്തില്‍. ‘കുറുപ്പ്’ ഓടിടി റിലീസിന് ഒരുങ്ങുന്നു എന്ന് മുന്‍പും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

ട്വീറ്റിനെ ട്രോളി കൊണ്ട് ധാരാളം കമന്റുകളും വരുന്നുണ്ട്. നെറ്റ് ഫ്‌ളിക്‌സിന് മലയാളം അറിയാമോ, ദുല്‍ഖര്‍ പുലിയാണെന്ന് ഞങ്ങള്‍ക്ക് അറിയാം, നിങ്ങള്‍ കാര്യം പറ നിരവധി കമന്റുകളും വരുന്നുണ്ട്. മലയാളം അറിയാമോ എന്ന കമന്റിന് ‘പിന്നെ. മലയാളം അറിയാം’ എന്ന് നെറ്റ്ഫ്‌ളിക്‌സും കമന്റ് ചെയ്തിട്ടുണ്ട്. ദുല്‍ഖര്‍ പുലിയാ അത് ഓകെ, പക്ഷേ കുറുപ്പ് തിയേറ്ററില്‍ റിലീസ് ചെയ്യും മുന്‍പ് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യരുത് എന്നാണ് മറ്റൊരാളുടെ അഭ്യര്‍ത്ഥന.

ദുല്‍ഖര്‍ ചിത്രമായ ‘ചാര്‍ലി’യുടെ തമിഴ് പതിപ്പ് ‘മാരാ’ എന്ന സിനിമയും ഓടിടി റിലീസിന് ഒരുങ്ങുന്നുണ്ട്. ‘മാരാ’യില്‍ മാധവനും ശ്രദ്ധ ശ്രീനാഥുമാണ് താരങ്ങളായി എത്തുന്നത്. ഈ ഡിസംബര്‍ 24ന് ചാര്‍ലിയുടെ അഞ്ചാം വാര്‍ഷികമാണ്. ഇനി ഇതുമായി ബന്ധപ്പെട്ടാണോ നെറ്റ്ഫ്‌ളിക്‌സിന്റെ ഈ ട്വീറ്റ് എന്നറിയില്ല. എന്തായാലും നെറ്റ്ഫ്‌ളിക്‌സിന്റെ സര്‍പ്രൈസ് എന്താണ് എന്നറിയാനുള്ള കൗതുകത്തിലാണ് ആരാധകര്‍.

Most Popular