Thursday, September 29, 2022
HomeGulfഎലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത് ഖത്തര്‍ അമീറും പത്‌നിയും

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത് ഖത്തര്‍ അമീറും പത്‌നിയും

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത് ഖത്തര്‍ അമീറും പത്‌നിയും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും പത്‌നി ശൈഖ ജവഹര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹെയിം അല്‍ഥാനിയും ലോക നേതാക്കള്‍ക്കായി ചാള്‍സ് രാജാവ് ഒരുക്കിയ ചടങ്ങില്‍ പങ്കെടുത്തു.

രാജ്ഞിയുടെ വിയോഗത്തില്‍ ചാള്‍സ് രാജകുമാരന്‍, രാജകുടുംബാംഗങ്ങള്‍ എന്നിവരെ ഖത്തര്‍ അമീറും പത്‌നിയും അനുശോചനം അറിയിച്ചു. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ജോര്‍ദാന്‍, ലെബനന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഭരണകര്‍ത്താക്കളും ചടങ്ങിൽ പങ്കെടുത്തു.

കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി അൽബനേസ്, ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസീക്ക ആർഡെൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോസ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, ഫിജിയൻ പ്രധാനമന്ത്രി ഫ്രാങ്ക് ബെയ്നിമരാമ, ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ എന്നിവരുള്‍പ്പെടെയുള്ള ലോകനേതാക്കളാണ് എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത്.

Most Popular