ദോഹ: ഖത്തറിലെ സല്‍വ ബീച്ച് റിസോര്‍ട്ടുകളില്‍ പരിശീലന ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന്റെ ഭാഗമായാണ് സല്‍വ ബീച്ചിലെ ഭൂരിഭാഗം റിസോര്‍ട്ടുകളിലും പരിശീലന ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കിയത്. സിവില്‍ ഡിഫന്‍സ്, ആഭ്യന്തര മന്ത്രാലയം എന്നിവര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്കി. പരിശീലന പരിപാടി വിജയകരമായിരുന്നുവെന്ന് അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും അധികൃതര്‍ പ്രസിദ്ധീകരിച്ചു.