
ദോഹ: പ്രവാസി മലയാളി ഖത്തറിൽ മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശി കോട്ടത്ത മൂസയുടെ മകൻ ഹനീഫയാണ് മരിച്ചത്. 30 വയസ്സായിരുന്നു. 10 മാസം മുമ്പ് മാത്രം ഖത്തറിലെത്തിയ അദ്ദേഹം ടീ വേൾഡിൽ ജോലി ചെയ്യുകയായിരുന്നു. ജോലി കഴിഞ്ഞ് മുഗ്ളിനിലെ മുറിയിൽ ഉറങ്ങിയതായിരുന്നു ഹനീഫ. ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മാതാവ് ആയിഷ. ജസ്മയാണ് ഭാര്യ. ഏക മകൻ മുഹമ്മദ് മിഖ്ദാദ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.