ഒമാനില്‍ വന്‍തോതില്‍ മദ്യവില്‍പ്പന; റെയ്ഡിനിടെ പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍

മസ്‌ക്കത്ത്‌: ഒമാനില്‍ വന്‍തോതില്‍ മദ്യം സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത പ്രവാസികള്‍ അറസ്റ്റില്‍. 6,400ലധികം മദ്യക്കുപ്പികളാണ് പിടിച്ചെടുത്തത്.

ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്‌ക് അസ്സെസ്മെന്റ് വിഭാഗം സഹം വിലായത്തില്‍ അനധികൃതമായി മദ്യം സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത സ്ഥലത്ത് റെയ്ഡ് നടത്തിയതായി ഒമാന്‍ കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. 6,400ലേറെ മദ്യക്കുപ്പികളാണ് പിടിച്ചെടുത്തത്. മദ്യവില്‍പ്പന നടത്തിയ പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും കസ്റ്റംസ് കൂട്ടിച്ചേര്‍ത്തു.