Tuesday, May 17, 2022
HomeUncategorizedഗുഡ്സ് ഓട്ടോയിലെ സ്‌ഫോടനം: ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു

ഗുഡ്സ് ഓട്ടോയിലെ സ്‌ഫോടനം: ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു

പെരിന്തൽമണ്ണ: ഗുഡ്സ് ഓട്ടോറിക്ഷക്ക് തീ പിടിച്ച് മൂന്ന് പേർ മരിച്ചു. പെരിന്തൽമണ്ണക്ക് അടുത്ത് ആക്കപ്പറമ്പിലാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. മുഹമ്മദ്, ഭാര്യ ജാസ്മിൻ, മകൾ ഫാത്തിമത്ത് എന്നിവരാണ് മരിച്ചത്. അഞ്ചു വയസുള്ള കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭാര്യയേയും മകളേയും തീകൊളുത്തി ഭർത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. ജാസ്മിനേയും മകളേയും ഗുഡ്സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭർത്താവ് തീ കൊളുത്തി കിണറ്റിൽ ചാടിയെന്നാണ് നിഗമനം. ഭാര്യയുടെ തറവാട് വീട്ടിന് സമീപത് വച്ചാണ് സംഭവം. വാഹനത്തിൽ പടക്കം ഉൾപ്പടെ സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നതായി സംശയമുണ്ട്.

Most Popular