Monday, December 5, 2022
HomeGulfഅഭയാർത്ഥി മേഖലകളിൽ പ്രത്യേക ഫാൻ സോണുകൾ സ്ഥാപിക്കാൻ ഖത്തർ

അഭയാർത്ഥി മേഖലകളിൽ പ്രത്യേക ഫാൻ സോണുകൾ സ്ഥാപിക്കാൻ ഖത്തർ

ദോഹ: അഭയാർത്ഥി മേഖലകളിൽ പ്രത്യേക ഫാൻ സോണുകൾ സ്ഥാപിക്കാൻ ഖത്തർ. പലസ്തീൻ, ജോർദാൻ, സുഡാൻ, ഇറാഖ്, ലെബനൻ, യെമൻ, തുർക്കി, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ അഭയാർത്ഥി കേന്ദ്രങ്ങളിൽ പ്രത്യേക ഫാൻ സോണുകൾ സ്ഥാപിക്കുമെന്ന് ഖത്തർ പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച ഖത്തർ മീഡിയ സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ലോൽവ ബിൻത് റാഷിദ് അൽ ഖാതർ, “ഖത്തർ 2022 എല്ലാവർക്കും” എന്ന പ്രമേയത്തിന് കീഴിൽ നടന്ന സംവാദത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ബംഗ്ലാദേശിലെ മൂന്ന് വ്യൂവിംഗ് സെന്ററുകളില്‍ പ്രതിദിനം 6,800 വരെ ആരാധകരെയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സുഡാനിലെ നാല് സ്ഥലങ്ങളിലായി പ്രതിദിനം 50,000 വരെ ഫുട്‌ബോള്‍ ആരാധകരെ പ്രതീക്ഷിക്കുന്നുണ്ട് .

ഇറാഖില്‍, മൂന്ന് കേന്ദ്രങ്ങളിലായി പ്രതിദിനം ഏകദേശം 2,400 ആരാധകര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ജോര്‍ദാനിലെ 10 കേന്ദ്രങ്ങളില്‍ 55,364 ആളുകള്‍ക്ക് ആതിഥേയത്വം വഹിക്കും.

Most Popular