തുറൈഫ്- സൗദിയിൽ തുറൈഫ് ജനറല്‍ ആശുപത്രിയിൽ തീപിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമീക നിഗമനം. രോഗികളെയും അഡ്മിറ്റ് ചെയ്യപ്പെട്ടവരെയും മറ്റൊരു വാര്‍ഡിലേക്കും കാഷ്വാലിറ്റിയിലേക്കും മാറ്റി. . സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവന്‍ പേരെയും പരിശോധിച്ച് കാര്യമായ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട് . പ്രായം ചെന്ന രോഗികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതുമൂലം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി ആവശ്യമായ ചികിത്സ ലഭ്യമാക്കി.