Friday, June 18, 2021
Home Newsfeed ഖത്തറി-സൗദി ഫോളോ-അപ്പ് കമ്മറ്റി: ആദ്യ യോഗം റിയാദില്‍ ആരംഭിച്ചു

ഖത്തറി-സൗദി ഫോളോ-അപ്പ് കമ്മറ്റി: ആദ്യ യോഗം റിയാദില്‍ ആരംഭിച്ചു

റിയാദ്: ഖത്തരി-സൗദി ഫോളോപ്പ് കമ്മറ്റിയുടെ ആദ്യ യോഗം ഇന്ന് ആരംഭിച്ചു. സൗദി വിദേശകാര്യ മന്ത്രാലയത്തിലാണ് നടക്കുന്നത്. അല്‍-ഉല പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ നടപ്പാക്കാനും രണ്ട് സഹോദരരാജ്യങ്ങള്‍ തമ്മിലുള്ള സാഹോദര്യ ബന്ധം വളര്‍ത്തിയെടുക്കാനും ഉദ്ദേശിച്ചാണ് ഫോളോ-അപ്പ് കമ്മിറ്റിയുടെ യോഗങ്ങള്‍ നടക്കുന്നത്.

ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രതിനിധി പ്രാദേശികകാര്യ അംബാസഡര്‍ അലി ബിന്‍ ഫഹദ് അല്‍ ഹജ്രിയും സൗദിയുടെ രാഷ്ട്രീയ, സാമ്പത്തിക കാര്യ, വിദേശകാര്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഈദ് അല്‍ തഖാഫിയും യോഗത്തില്‍ പങ്കെടുക്കുന്നു.

 

Most Popular