സൗദിയില്‍ അഞ്ച് മരണം കൂടി; കോവിഡ് ബാധിച്ചവര്‍ 22,753

Saudi_Coronavirus

ഷക്കീബ് കൊളക്കാടന്‍

റിയാദ്: വ്യാഴാഴ്ച സൗദിയില്‍ കോവിഡ് ബാധിച്ച് അഞ്ച് പേര്‍ കൂടി മരിക്കുകയും 1351 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെ രോഗം ബാധിച്ചത് 22,753 പേര്‍ക്കാണ്. ഇതില്‍ 3163 പേര്‍ സുഖം പ്രാപിച്ചു. 162 പേരാണ് ഇതുവരെ സൗദിയില്‍ മരണപ്പെട്ടത്.

മദീന 119, ജിദ്ദ 120, മക്ക 392, റിയാദ് 440, ഖതീഫ് 23, ഹൊഫൂഫ് 29, ജുബൈല്‍ 35, ദമ്മാം 110 എന്നിങ്ങനെയാണ് പുതുതായി രോഗം ബാധിച്ചവരുടെ വിവിധ പ്രദേശങ്ങളിലെ കണക്ക്.
ബുധനാഴ്ച മുതല്‍ സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലെ മാളുകളും വ്യാപാര കേന്ദ്രങ്ങളും പകല്‍ സമയങ്ങളില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തനമാരംഭിച്ചു.

വ്യാപാര സ്ഥാപനങ്ങള്‍ തുറന്നെങ്കിലും അവിടെയെല്ലാം കര്‍ശന നിയന്ത്രണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അത്യാവശ്യക്കാര്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു എന്നും കുട്ടികളെയും പ്രായമുള്ളവരെയും തിരക്കുകളിലേക്ക് കൊണ്ട് വരാന്‍ പാടില്ലെന്നും അധികൃതര്‍ പറഞ്ഞു.

Five more people have died of covid in Saudi Arabia on Thursday.