Wednesday, September 28, 2022
HomeGulfഫുട്‍ബോൾ ആരാധകർക്ക് ലോകകപ്പ് ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാം

ഫുട്‍ബോൾ ആരാധകർക്ക് ലോകകപ്പ് ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാം

ദോഹ: ഫുട്‍ബോൾ ആരാധകർക്ക് ലോകകപ്പ് ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാം. ഖത്തർ പോസ്റ്റിന്റെ ഇ-സ്റ്റോർ വഴി ലോകകപ്പ് ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. bit.ly/3KWAAQ4 വഴി ഇ-സ്റ്റോർ ആക്സസ് ചെയ്യാം.

നോട്ട്ബുക്കുകൾ, ട്രോഫി കാർഡ് ഹോൾഡർ, പ്ലേയിംഗ് കാർഡുകൾ, പേനകൾ, വാട്ടർ ബോട്ടിലുകൾ, സ്റ്റിക്കറുകൾ, ട്രോഫി മാഗ്നറ്റുകൾ, കീചെയിനുകൾ, ട്രോഫി റെപ്ലിക്ക, കാർ പെർഫ്യൂം, സ്നോ ഗ്ലോബ് തുടങ്ങി 63-ഓളം വസ്തുക്കളാണ് ഓർഡർ ചെയ്യാൻ സാധിക്കുക. ഓരോ ഐറ്റവും 10 എണ്ണം വരെ ഓർഡർ ചെയ്യാൻ സാധിക്കും.

“നിങ്ങളുടെ ഔദ്യോഗിക ലൈസൻസുള്ള ഫിഫ ലോകകപ്പ് 2022 ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുക, അവ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കുക,” ഖത്തർ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പറഞ്ഞു.

Most Popular