ഖത്തറില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് നാല് പേരെ കൂടി അറസ്റ്റ് ചെയ്തു

ദോഹ: രാജ്യത്ത് കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് നാല് പേരെ കൂടി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് അധികൃതര്‍ ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

ഇവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ ട്വിറ്ററില്‍ പരസ്യപ്പെടുത്തി. ഖത്തറില്‍ കോവിഡ് ലഘൂകരണങ്ങള്‍ ചില കേന്ദ്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് വളരെയധികം ഗൗരവത്തോടെയാണ് സര്‍ക്കാര്‍ നോക്കി കാണുന്നത്.

ഇത്തരക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപെട്ടു സര്‍ക്കാര്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.