Sunday, June 20, 2021
Home Uncategorized ഐഎഫ്‌എഫ്കെ മത്സര വിഭാഗത്തിലേക്ക് 'ഹാസ്യ'വും 'ചുരുളി'യും

ഐഎഫ്‌എഫ്കെ മത്സര വിഭാഗത്തിലേക്ക് ‘ഹാസ്യ’വും ‘ചുരുളി’യും

ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്‌കെ) മത്സര വിഭാഗത്തിലേക്ക് ജയരാജ് സംവിധാനം ചെയ്ത ‘ഹാസ്യം’, ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ‘ചുരുളി’ എന്നീ ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. ‘ഇന്ത്യന്‍ സിനിമ നൗ’, ‘മലയാളം സിനിമ ടുഡേ’ വിഭാഗങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് 12 സിനിമകള്‍ തിരഞ്ഞെടുത്തു. ഗ്രാമവൃക്ഷത്തിലെ കുയില്‍ (കെ പി കുമാരന്‍), സീ യു സൂണ്‍ (മഹേഷ് നാരായണന്‍), സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോണ്‍ പാലത്തറ), ലവ് (ഖാലിദ് റഹ്മാന്‍), മ്യൂസിക്കല്‍ ചെയര്‍ (വിപിന്‍ ആറ്റ്‌ലി), അറ്റെന്‍ഷന്‍ പ്‌ളീസ് (ജിതിന്‍ ഐസക് തോമസ്), വാങ്ക് (കാവ്യ പ്രകാശ്), പക ദ് റിവര്‍ ഓഫ് ബ്ലഡ് (നിതിന്‍ ലൂക്കോസ്), തിങ്കളാഴ്ച്ച നിശ്ചയം (സെന്ന ഹെഗ്ഡെ), പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ (ശംഭു പുരുഷോത്തമന്‍), ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ (രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍), കയറ്റം (സനല്‍കുമാര്‍ ശശിധരന്‍) എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ നിന്നും മോഹിത് പ്രിയദര്‍ശിയുടെ ഹിന്ദി ചിത്രം ‘കോസ’, അക്ഷയ് ഇന്ദികറിന്റെ മറാത്തി ചിത്രം ‘സ്ഥല്‍ പുരാണ്‍ (ക്രോണിക്കിള്‍ ഓഫ് സ്‌പേസ്) എന്നീ ചിത്രങ്ങളും അന്തര്‍ദേശീയ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു.

Most Popular