Saturday, September 18, 2021
Home Gulf UAE ആദ്യ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഹൈപര്‍ ലൂപ്പ്; വേഗക്കുതിപ്പിനായി ദുബയിയും ഇന്ത്യയും കാത്തിരിക്കുന്നു

ആദ്യ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഹൈപര്‍ ലൂപ്പ്; വേഗക്കുതിപ്പിനായി ദുബയിയും ഇന്ത്യയും കാത്തിരിക്കുന്നു

ദുബൈ: ഹൈപര്‍ ലൂപ്പ് പോഡില്‍ ആദ്യമായി ആളുകളെ കയറ്റി യാത്ര നടത്തി വിര്‍ജിന്‍ ഹൈപര്‍ ലൂപ്പ് ചരിത്രത്തിലേക്കു കുതിച്ചു. ഭാവി ലോകത്തിന്റെ യാത്രാമാര്‍ഗമാവമെന്ന് പ്രവചിക്കപ്പെടുന്ന ആധുനിക യാത്രാ സംവിധാനത്തിന്റെ ആദ്യ പരീക്ഷണം അമേരിക്കയിലെ ലാസ് വേഗാസിലാണ് നടന്നത്.

ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിപി-വേള്‍ഡിന് വന്‍ നിക്ഷേപമുള്ള കമ്പനിയാണ് വിര്‍ജിന്‍ ഹൈപര്‍ ലൂപ്പ്. വിര്‍ജിന്‍ ഹൈപര്‍ ലൂപ്പ് ചെയര്‍മാനും ഡിപി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനുമായ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലൈം ഉള്‍പ്പെടെയുള്ളവര്‍ ആദ്യ പരീക്ഷണം വീക്ഷിക്കാന്‍ എത്തിയിരുന്നു.

hyper loop test1

ചീഫ് ടെക്‌നോളജി ഓഫിസര്‍ ജോഷ് ഗീഗല്‍, പാസഞ്ചര്‍ എക്‌സ്പീരിയന്‍സ് ഡയറക്ടര്‍ സാറ ലുചിയാന്‍ തുടങ്ങിയവര്‍ ആദ്യ യാത്രാ സംഘത്തില്‍ ഉണ്ടായിരുന്നു. ലാസ് വേഗാസിലെ 500 മീറ്റര്‍ നീളമുള്ള ഡേവ് ലൂപ്പ് പരീക്ഷണ പാതയിലാണ് ആദ്യ യാത്ര നടത്തിയത്. ആളുകള്‍ ഇല്ലാതെ 500ഓളം തവണ പരീക്ഷണം നടത്തിയ ശേഷമാണ് യാത്രക്കാര്‍ ഉള്‍പ്പെടുന്ന ആദ്യ യാത്ര നടത്തിയത്.

തൂണുകളില്‍ സ്ഥാപിച്ച ട്യൂബുകളിലൂടെയാണു ഹൈപര്‍ ലൂപ് എന്ന അടുത്ത തലമുറ യാത്രാ സംവിധാനത്തിന്റെ കുതിപ്പ്. മണിക്കൂറില്‍ ആയിരം കിലോ മീറ്ററാണു ഹൈപര്‍ ലൂപ് പോഡുകളുടെ വേഗമെന്നാണു വിര്‍ജിന്‍ കമ്പനി അവകാശപ്പെടുന്നത്. ഇതു യാത്രാവിമാനങ്ങളുടെ വേഗത്തിനേക്കാള്‍ 5-10 ഇരട്ടിയാണ്.

hyper loop test2

നിലവില്‍ ലോകത്ത് മൂന്നിടങ്ങളിലാണു വിര്‍ജിന്‍ കമ്പനി ഹൈപര്‍ ലൂപ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈ-അബൂദബി, മുംബൈ-പൂനെ, ലോസ് ആഞ്ചലസ്-ലാസ് വേഗാസ് എന്നിവയാണ് ഈ റൂട്ടുകള്‍. ഇന്ത്യയില്‍ മുംബൈ-പൂനെ പദ്ധതിയുടെ ആദ്യഘട്ടമായ 12 കിലോ മീറ്ററിന്റെ നിര്‍മാണം അടുത്തവര്‍ഷം അവസാനത്തോടെ ആരംഭിക്കും.

ദുബയില്‍നിന്ന് അബൂദബിയിലെത്താന്‍ കൃത്യമായി പറഞ്ഞാല്‍ 12 മിനിറ്റ് മതി. 160 കിലോ മീറ്ററാണു ദുബയില്‍നിന്ന് അബൂദബിയിലേക്കുള്ള റോഡ് ദൂരം. ഇത്രയും ദൂരം താണ്ടാന്‍ സാധാരണ ഗതിയില്‍ വേണ്ടത് ഒന്നേ മുക്കാല്‍ മണിക്കൂര്‍. ഈ യാത്രയാണു ഹൈപര്‍ ലൂപ് 12 മിനുറ്റിലേക്കു ചുരുക്കുന്നത്.

History is made: First passengers ride the hyperloop

Most Popular