വാഷിങ്ടണ്‍: എച്ച്.ഐ.വി. വൈറസിന്റെ മാരകശേഷിയുള്ള വകഭേദം നെതര്‍ലന്‍ഡ്സില്‍ കണ്ടെത്തിയെന്ന് ഒക്സ്ഫോര്‍ഡ് ഗവേഷകര്‍. വകഭേദത്തിന് മറ്റ് വകഭേദങ്ങളേക്കാള്‍ അഞ്ചര മടങ്ങധികം വൈറസിന്റെ സാന്നിധ്യമുണ്ടെന്നും ഇത് രോഗിയുടെ പ്രതിരോധശേഷിയെ വളരെ വേഗഗ ഇല്ലാതാക്കുമെന്നുമാണ് കണ്ടെത്തല്‍.
എന്നാല്‍, മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമായാല്‍ ഇത് ബാധിച്ചവര്‍ക്ക് ആരോഗ്യ നിലയില്‍ തിരിച്ചു പിടിക്കാനാകുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എപിഡെമോളജിസ്റ്റ് ക്രിസ് വൈമാന്റ് അറിയിച്ചു. 1980-90 കാലഘട്ടത്തില്‍ രൂപപ്പെട്ട വകഭേദം 2010 മുതല്‍ അപ്രത്യക്ഷമായിത്തുടങ്ങിയെന്നും ഗവേഷകര്‍ പറഞ്ഞു.
ഗവേഷണത്തിന്റെ ഭാഗമായി ശേഖരിച്ച സാമ്പിളുകളില്‍ വി.ബി. വകഭേദം കണ്ടെത്തിയത് 109 പേരിലാണ്. പുതിയ വകഭേദം കണ്ടെത്തുന്നത് സ്വഭാവികമാണ്. എന്നാല്‍, മാരകശേഷിയുള്ളവയെ കണ്ടെത്തുന്നത് ഭീഷണിയാണെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു.