Friday, July 23, 2021
Home Newsfeed കോവിഡേതര ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്കുള്ള നിബന്ധനകള്‍ പുതുക്കി എച്ച്എംസി

കോവിഡേതര ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്കുള്ള നിബന്ധനകള്‍ പുതുക്കി എച്ച്എംസി

ദോഹ: ഖത്തറിലെ കോവിഡേതര ആശുപത്രികളില്‍ സന്ദര്‍ശകര്‍ പാലിക്കേണ്ട നിബന്ധനകള്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പുതുക്കി. ഇന്ന് മുതല്‍ ആശുപത്രികളില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ രാത്രി 8 വരെയായിരിക്കും സന്ദര്‍ശന സമയം.

സന്ദര്‍ശകര്‍ ഇഹ്തിറാസ് ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. മാസ്‌ക്ക് ധരിക്കുകയും പ്രവേശന സ്ഥലത്ത് ശരീര താപം പരിശോധിക്കുകയും ചെയ്യണം. ഒരു സമയത്ത് ഒരു സന്ദര്‍ശകന്‍ മാത്രം. പരമാധി 1 മണിക്കൂര്‍ നേരമാണ് അനുവദിക്കുക. ഒരു ദിവസം പരമാവധി മൂന്ന് സന്ദര്‍ശകര്‍ മാത്രമേ പാടുള്ളു.

ഭക്ഷണം, പൂക്കള്‍, പാനീയങ്ങള്‍, ചോക്കലേറ്റുകള്‍ എന്നിവ കൊണ്ടുവരാന്‍ പാടില്ല. 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു പ്രവേശനമുണ്ടാവില്ല.

അതേ സമയം, കോവിഡ് ചികില്‍സാ കേന്ദ്രങ്ങളായി കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ഹസം മെബൈരീക് ജനറല്‍ ഹോസ്പിറ്റല്‍, ദി ക്യൂബന്‍ ഹോസ്പിറ്റല്‍, മിസഈദ് എന്നീ കോവിഡ് ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല.

 

Most Popular