ഖത്തറിലെ കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ക്കും വൊളന്റിയറാവാം

ദോഹ: കൊറോണ വൈറസ് ബാധയെ പിടിച്ചുകെട്ടാന്‍ കൈമെയ് മറന്ന് അധ്വാനിക്കുന്ന ഖത്തര്‍ ഭരണകൂടത്തെ സഹായിക്കാന്‍ നിങ്ങള്‍ക്കും കൈകോര്‍ക്കാം. സേവന സന്നദ്ധത അറിയിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. അവര്‍ക്ക് അവസരമൊരുക്കുകയാണ് ഖത്തറിലെ രണ്ടു പ്രമുഖ സന്നദ്ധ സംഘടനകള്‍.

ഖത്തര്‍ റെഡ് ക്രസന്റ്
താഴെ പറയുന്ന യോഗ്യതയുള്ളവര്‍ക്ക് ഖത്തര്‍ റെഡ് ക്രസന്റിന്റെ വൊളന്റിയറാവാം

1. ഖത്തരിയോ ഖത്തര്‍ ഐഡിയുള്ളയാളോ ആവണം
2. പ്രായം 18 വയസ്സില്‍ കുറയരുത്
3. സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം അഭികാമ്യം
4. ഏല്‍പ്പിക്കുന്ന ജോലികള്‍ ചെയ്യാനുള്ള ശാരീരികക്ഷമത ഉണ്ടാവണം
5. നല്ല പെരുമാറ്റം
കൂടുതല്‍ വിവരങ്ങള്‍ റെഡ്ക്രസന്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം

ഖത്തര്‍ ചാരിറ്റി
താഴെ പറയുന്ന യോഗ്യതയുള്ളവര്‍ക്ക് ഖത്തര്‍ ചാരിറ്റിയില്‍ വൊളന്റിയറാവാം
1. ഖത്തര്‍ പൗരനോ ഖത്തര്‍ ഐഡിയുള്ളയാളോ ആവണം
2. പ്രായം 18 വയസ്സില്‍ കുറയരുത്
3. ഏല്‍പ്പിക്കുന്ന ജോലികള്‍ ചെയ്യാനുള്ള ശാരീരികക്ഷമത ഉണ്ടാവണം
താല്‍പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം

How to volunteer in Qatar amidst the coronavirus outbreak