Thursday, August 5, 2021
Home News National മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു

മുംബൈ : ഭീമ കൊറേഗാവ് കേസില്‍ കേസില്‍ പ്രതിയാക്കപ്പെട്ട സാമൂഹ്യപ്രവര്‍ത്തകനും മനുഷ്യാവകാശപ്രവര്‍ത്തകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു. കഴിഞ്ഞ മേയ് മുതല്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്റ്റാന്‍ സ്വാമിയെ ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയിലെ വാദം കേള്‍ക്കുന്നതിനായി മുംബൈ കോടതി കേസ് എടുത്തപ്പോഴാണ് സ്റ്റാന്‍ സ്വാമി മരണമടഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുന്നത്. മേയ് മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സ്റ്റാന്‍ സ്വാമിയെ ഞായറാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഇന്ന് രാവിലെയാണ് ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ കോടതി അത് പരിഗണിക്കുന്നതിന് മുമ്ബ് തന്നെ മരണമടഞ്ഞിരുന്നു.

ഞായറാഴ്ച അര്‍ദ്ധരാത്രിയോടു കൂടി തന്നെ സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വഷളായിരുന്നു. കൊവിഡില്‍ നിന്ന് മുക്തനായിരുന്നുവെങ്കിലും അതിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സ്വാമിയെ അലട്ടിയിരുന്നതായി അഭിഭാഷകന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തില്‍ 2018 ജനുവരി ഒന്നിനുണ്ടായ സംഘര്‍ഷങ്ങളുമായും അതിനു മുന്നോടിയായിനടന്ന എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് സ്റ്റാന്‍ സ്വാമിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എന്‍.ഐ.എ. അറസ്റ്റു ചെയ്തത്.

Most Popular