മൂന്നാർ: ഇടമലക്കുടി സംരക്ഷിത വനമേഖലയില്‍ അനുമതിയില്ലാതെ കടന്നെത്തി വീഡിയോ വ്ലോഗ് ചെയ്ത സുജിത് ഭക്തനെതിരെ കേസെടുത്തേക്കുമെന്ന് സൂചന. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ഒരുകൂട്ടം ആളുകൾ കോവിദഃ കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത ഇടമലക്കുടിയിൽ എത്തിയത്. ഇടമലക്കുടിയില്‍ പുറമേനിന്നുള്ളവര്‍ പ്രവേശിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. സാമ്ബത്തിക നേട്ടമുണ്ടാക്കുന്നതിനാണ് യൂട്‌ഊബര്‍ വനത്തിലെത്തി ഗോത്ര സമൂഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് ആക്ഷേപം. എംപിക്കൊപ്പം എത്തിയ വ്‌ളോഗര്‍ ആദിവാസികളുടെ പരമ്ബരാഗത ജീവിത രീതികള്‍ ചിത്രീകരിച്ചതായും പറയുന്നു. വനമേഖലയില്‍ കടന്നു കയറി പകര്‍ത്തിയ ദൃശ്യങ്ങള്‍ സുജിത് ഭക്തന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് പരാതി ഉയർന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ദേവികുളം ഡിഎഫ്‌ഒ ഉത്തരവിട്ടു . മൂന്നാര്‍ റേഞ്ച് ഓഫിസര്‍ എസ്.ഹരീന്ദ്രകുമാറിനോട് സംഭവം അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ ഡിഎഫ്‌ഒ പി.ആര്‍.സുരേഷാണ് നിർദേശിച്ചിരിക്കുന്നത് .