Thursday, May 19, 2022
HomeUncategorizedവുകൈർ യൂണിറ്റ് ലേബർ ക്യാമ്പ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

വുകൈർ യൂണിറ്റ് ലേബർ ക്യാമ്പ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ വുകൈർ യൂണിറ്റിന്റെ നേതൃത്വത്തിൽ താഴ്ന്ന വരുമാനക്കാർ താമസിക്കുന്ന ലേബർ ക്യാമ്പിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.

ഖത്തർ ഇസ്ലാഹി സെന്റർ വുകൈർ യൂണിറ്റ് അംഗങ്ങളുടെ സജീവ പങ്കാളിത്തത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ വുകൈർ യൂണിറ്റ് പ്രസിഡന്റ് ഹനീഫ ബക്കർ, സെക്രട്ടറി ഇർഷാദ്, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് അലി ഒറ്റപ്പാലം യൂണിറ്റ് ഭാരവാഹികളായ ജമീൽ, ശിഹാബ്, ഷമീർ, മുഹമ്മദ് അഫ്സൽ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

Most Popular