News Flash
X
പാലത്തായി കേസില്‍ ശ്രീജിത്തിനെ മാറ്റി പുതിയ അന്വേഷണ സംഘം രൂപീകരിച്ചു

പാലത്തായി കേസില്‍ ശ്രീജിത്തിനെ മാറ്റി പുതിയ അന്വേഷണ സംഘം രൂപീകരിച്ചു

personTF access_timeSaturday November 21, 2020
HIGHLIGHTS
പാലത്തായി കേസില്‍ ഐ.ജി ശ്രീജിത്തിനെ മാറ്റി പുതിയ അന്വേഷണ സംഘം രൂപീകരിച്ചു

കൊച്ചി: പാലത്തായി കേസില്‍ ഐ.ജി ശ്രീജിത്തിനെ മാറ്റി പുതിയ അന്വേഷണ സംഘം രൂപീകരിച്ചു. കേസ് അന്വേഷിക്കാന്‍ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും നിലവിലെ ഉദ്യോഗസ്ഥരെ മാറ്റി പുതിയ സംഘത്തെ നിയമിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിന്റെ മേല്‍നോട്ട ചുമതല ഐ.ജി ശ്രീജിത്തിന് പകരം മറ്റൊരു ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി വിധി. കണ്ണൂര്‍ പാലത്തായിയില്‍ നാലാംക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകനും ബി.ജെ.പി നേതാവുമായ പ്രതി പത്മരാജന്‍ നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. അന്വേഷണസംഘം പ്രതിക്ക് അനുകൂലമായി ഒത്തുകളിക്കുകയാണെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു.

ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും സംഘ്പരിവാര്‍ അനുകൂല അധ്യാപക സംഘടനയായ എന്‍.ടി.യു ജില്ല നേതാവും കൂടിയാണ് പ്രതി പത്മരാജന്‍. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഒടുവിലാണ് കഴിഞ്ഞ ഏപ്രില്‍ 15ന് ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്കല്‍ പൊലീസ് ചുമത്തിയ പോക്‌സോ പിന്നീട് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഒഴിവാക്കിയതിനാല്‍ പത്മരാജന് ജാമ്യം ലഭിച്ചിരുന്നു.

പീഡനപരാതിയിലെ കാര്യങ്ങള്‍ ഭാവന മാത്രമാണെന്നുമാണ് ക്രൈം ബ്രാഞ്ച് മേധാവി ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഇതിന് പിന്നാലെ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ ചുമതലയുളള എസ് ശ്രീജിത്തിന്റെ ശബ്ദസന്ദേശം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതും ഏറെ വിവാദമായിരുന്നു. ശ്രീജിത്തിന്റെ ശബ്ദ സന്ദേശം കേസിലെ പ്രതിയായ പദ്മരാജന് അനുകൂലമാണെന്നും അന്വേഷണം അട്ടിമറിക്കാനുളള നീക്കമാണിതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

SHARE :
folder_openTags
content_copyCategory