Sunday, April 18, 2021
Home Uncategorized ഇഞ്ചോടിഞ്ച് പോരാട്ടം; ട്രംപോ, ബൈഡനോ?

ഇഞ്ചോടിഞ്ച് പോരാട്ടം; ട്രംപോ, ബൈഡനോ?

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് മത്സരം. നിലവില്‍ 223 ഇലക്ടറല്‍ കോളജുകള്‍ ബൈഡന്‍ നേടിയപ്പോള്‍ ട്രംപിനൊപ്പം നിലവില്‍ 212 ഇലക്ടറല്‍ കോളജ് അംഗങ്ങളാണുള്ളത്. എന്നാല്‍ ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപിനോടൊപ്പമാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുന്ന ഫ്‌ലോറിഡയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ട്രംപിനാണ് ഇവിടെ ലീഡ്. അരിസോണയിലെ 75 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ബൈഡനാണ് മുന്‍തൂക്കം. ജോര്‍ജ്ജിയയും ലോവയും ട്രംപിനൊപ്പമാണ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തി. വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം. അതിനിര്‍ണായകമായ സംസ്ഥാനങ്ങളുടെ ഫലങ്ങളും ഉടന്‍ വന്നു തുടങ്ങിയാല്‍ ഉച്ചയോടെ അന്തിമഫലം അറിയാനാകും.

ഇന്ത്യന്‍ സമയം 4.30 മുതലാണ് പോളിങ് ആരംഭിച്ചത്. തപാല്‍ വോട്ടുകള്‍ എണ്ണിതീര്‍ക്കാന്‍ വൈകുമെന്നതിനാല്‍ ഫലം വൈകുമെന്നാണ് സൂചന. ഇരു സ്ഥാനാര്‍ഥികളും വലിയ വിജയ പ്രതീക്ഷയിലാണ്. ജയിക്കുമെന്ന് ഉറച്ച ആത്മവിശ്വാസത്തോടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഈ യാത്ര വൈറ്റ് ഹൗസിലേക്കാകുമെന്ന് ബൈഡനും പറയുന്നു. സര്‍വേകള്‍ പ്രകാരം ജോ ബൈഡന് ട്രംപിനെക്കാള്‍ പലയിടങ്ങളിലും മേല്‍ക്കൈ ഉണ്ടെന്നാണ് സൂചന.

Most Popular